seed
വെളിയം ഗ്രാമ പഞ്ചായത്ത് കൃഷിഭവനിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള നെൽ വിത്തിന്റെ വിതരണ ഉൽഘാടനം വെളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈലസലിലാൽ നിർവഹിക്കുന്നു

ഓയൂർ: വെളിയം ഗ്രാമ പഞ്ചായത്ത് കൃഷിഭവനിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള നെൽ വിത്തിന്റെ വിതരണോദ്ഘാടനം വെളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈല സലിലാൽ നിർവഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പവിഴവല്ലി, പാടശേഖര സമിതി പ്രതിനിധികൾ, കർഷകർ കൃഷി ഓഫീസർ, കൃഷി അസിസ്റ്റന്റ് എന്നിവർ പങ്കെടുത്തു. ഒന്നാം വിള നെൽക്കൃഷിക്ക് നെൽവിത്ത് കൃഷിഭവനിൽ ലഭ്യമാണ്. ആവശ്യമുള്ള കർഷകർ വെളിയം കൃഷിഭവനുമായി ബന്ധപ്പെടണം.