sndp
എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻെറ നേതൃത്വത്തിൽ സംഘടിപ്പിച്ച ജെ.കമലാസനൻ വൈദ്യർ അനുസ്മരണ യോഗം പുനലൂർ യൂണിയൻ പ്രസിഡൻറും, എസ്,.എൻ.ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാനുമായ ടി.കെ.സുന്ദരേശൻ ഉദ്ഘാടനം ചെയ്യുന്നു.. യൂണിയൻ വൈസ് പ്രസിഡൻറ് ഏ.ജെ.പ്രദീപ്, യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, മുൻ യൂണിയൻ സെതക്രട്ടി എസ്.സദാനന്ദൻ, എസ്.എൻട്രസ്റ്റ് ബോർഡ് അംഗം വിജയകൃഷ്ണ വിജയൻ, യോഗം ഡയറക്ടർമാരായ പിറവന്തൂർ ഗോപാലകൃഷ്ണൻ, കെ.വി.സുഭാഷ്ബാബു തുടങ്ങിയവർ സമീപം.

പുനലൂർ: ശ്രീനാരായണീയരുടെ ഉന്നമനം ലക്ഷ്യമിട്ട് പ്രർത്തിച്ച മഹത് വ്യക്തിയായിരുന്നു ജെ. കമലാസനൻ വൈദ്യരെന്ന് എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ പ്രസിഡന്റും എസ്.എൻ ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാനുമായ ടി.കെ. സുന്ദരേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ്, എസ്.എൻ ട്രസ്റ്റ് ചെയർമാൻ, പത്തനാപുരം താലൂക്ക് യൂണിയൻ പ്രസിഡന്റ്, പുനലൂർ നഗരസഭാ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ച ജെ. കമലാസനൻ വൈദ്യരുടെ 13-ാം ചരമ വാർഷികത്തോടനുബന്ധിച്ച് പുനലൂർ യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന പാവപ്പെട്ട ഈഴവ സമുദായത്തിലെ വിദ്യാർത്ഥികളുടെ പഠനം മെച്ചപ്പെടുത്താൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കമലാസനൻ വൈദ്യർ പുനലൂർ യൂണിയന്റെ ഉയർച്ചയ്ക്ക് വേണ്ടി അഹോരാത്രം പ്രവർത്തിച്ചിരുന്നു. സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ പ്രവർത്തനങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ വിയോഗം സമുദായത്തിന് തീരാനഷ്ടമാണെന്ന് യൂണിയൻ പ്രസിഡന്റ് വ്യക്തമാക്കി. യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ പിറവന്തൂർ ഗോപാലകൃഷ്ണൻ, മുൻ യൂണിയൻ സെക്രട്ടറിയും യൂണിയൻ കൗൺസിലറുമായ എസ്. സദാനന്ദൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ്, യോഗം ഡയറക്ടർ കെ.വി. സുഭാഷ്ബാബു, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം വിജയകൃഷ്ണ വിജയൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ഏരൂർ സുനിൽ, മുൻ യൂണിയൻ കൗൺസിലറും കേരളകൗമുദി പുനലൂർ ലേഖകനുമായ ഇടമൺ ബാഹുലേയൻ, ആനപെട്ടകോങ്കൽ ശാഖാ പ്രസിഡന്റ് ജി.വി. ശ്രീകുമാർ, മിനി തുടങ്ങിയവർ സംസാരിച്ചു.