കരുനാഗപ്പള്ളി: അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ച കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ വാർഷിക സംഗമം സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ ഒരു വർഷക്കാലം നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്താനാണ് സമ്മിറ്റ് എന്ന പേരിലുള്ള സംഗമം കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചത്. സംസ്ഥാന ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി എൻ. എസ്. വിനോദ് സംഗമം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം മുഞ്ഞിനാട് രാമചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. കോളേജ് ഒഫ് ഇംഗ്ലീഷ് ബാബുസാർ പുരസ്കാരം ചവറ കെ .എസ് പിള്ള വിതരണം ചെയ്തു. മികച്ച ലൈബ്രറിക്കുള്ള പുരസ്കാരം കെ .സി. പിള്ള സ്മാരക ലൈബ്രറിയും, മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള അവാർഡ് ആർ. മോഹനനും, ലൈബ്രേറിയനുള്ള അവാർഡ് സദാനന്ദനും ഏറ്റുവാങ്ങി. തീം വീഡിയോയുടെ പ്രകാശനം കാപ്പക്സ് ചെയർമാൻ പി .ആർ. വസന്തൻ നിർവഹിച്ചു. താലൂക്ക് കൗൺസിൽ പ്രസിഡന്റ് അഡ്വ. പി.ബി. ശിവൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി വി. വിജയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ പഞ്ചായത്ത് നേതൃസമിതികൾ ചർച്ചയിൽ പങ്കെടുത്തു. ആർ.കെ. ദീപ ചർച്ച ക്രോഡീകരിച്ചു. തുടർന്ന് നടന്ന ഗ്രഡേഷൻ പരിശീലന പരിപാടി ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. പി .കെ. ഗോപൻ ഉദ്ഘാടനം ചെയ്തു. മണപ്പള്ളി ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എസ്. ലതിക ക്ലാസ് നയിച്ചു. ജില്ലാ കൗൺസിൽ സെക്രട്ടറി ഡി. സുകേശൻ, പി. ചന്ദ്രശേഖരപിള്ള, പ്ലാവേലിൽ എസ്. രാമകൃഷ്ണപിള്ള, എ. സജീവ്, എം. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.