കൊല്ലം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓച്ചിറ ശാഖ കെ.സി. പിള്ള ആർക്കേഡിൽ പ്രവർത്തനമാരംഭിച്ചു. നവീകരിച്ച ശാഖയുടെ ഉദ്ഘാടനം ഡെപ്യൂട്ടി ജനറൽ മാനേജർ ജോയി സി. ആര്യക്കര നിർവഹിച്ചു. റീജിയണൽ മാനേജർ എൻ. ശശീന്ദ്രൻ പിള്ള, സുനിൽ കുമാർ, യൂണിയൻ പ്രതിനിധികളായ അനിൽ ശങ്കർ, സജി ഡാനിയേൽ, ചീഫ് മാനേജർ മോഹൻ കുമാർ തുടങ്ങിയവർ സംസാരിച്ചു. ആധുനിക സജ്ജീകരണങ്ങളോടെ ഇടപാടുകാർക്ക് കൂടുതൽ സേവനങ്ങൾ ഉറപ്പുവരുത്തുമെന്ന് ഡെപ്യൂട്ടി ജനറൽ മാനേജർ ജോയി. സി. ആര്യക്കര അറിയിച്ചു.