ramachandtranachari-59

കുളത്തൂപ്പുഴ: മരപ്പണിക്കാരനായ ഗൃഹനാഥൻ പാതയോരത്ത് മരിച്ച നിലയിൽ.

അഞ്ചൽ അഗസ്ത്യക്കോട് രശ്മി ഭവനിൽ രാമചന്ദ്രൻ ആചാരിയുടെ (59) മൃതദേഹമാണ് കുളത്തൂപ്പുഴ തിങ്കൾകരിക്കം വില്ലേജ് ഓഫീസിനു സമീപത്തുനിന്ന് പത്തേക്കറിലേക്കു പോകുന്ന പാതയിൽ കണ്ടെത്തിയത്.

വ്യാഴാഴ്ച രാവിലെ വീട്ടിൽനിന്ന് പോയ രാമചന്ദ്രൻ അഞ്ചുമണിവരെ ചെറുകരയിലെ ഒരു വീട്ടിൽ ജോലി ചെയ്തിരുന്നു. ഇവിടെ നിന്ന് മടങ്ങിയ ഇയാളുടെ മൃതദേഹം വൈകിട്ട് ഏഴുമണിയോടെ വഴിയാത്രക്കാരാണ് കണ്ടത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കുളത്തൂപ്പുഴ പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കിയ മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനയച്ചു. ഹൃദയാഘാതമൂലം കുഴഞ്ഞുവീണ് മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. ഭാര്യ: കനകമ്മ. മക്കൾ: രശ്മി, രമ്യ.