കരിക്കോട്: ചുമടുതാങ്ങി ജംഗ്ഷന് സമീപം കോളയ്ക്കൽ പുന്നവിളവീട്ടിൽ പരേതനായ സുലൈമാൻകുഞ്ഞിന്റെ മകൻ മൈതീൻകുഞ്ഞ് (78, റിട്ട. മോട്ടോർവാഹന വകുപ്പ്) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9.30ന് സിയാറത്തുംമൂട് മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: ഷെരീഫാബീവി. മക്കൾ: അസൂറാബീവി, ഹസീനാബീവി, ഷംലാബീവി, ഷഹാലുദ്ദീൻ (ട്രഷറി, ആലപ്പുഴ). മരുമക്കൾ: ഷാഹുൽഹമീദ്, നാസറുദ്ദീൻ, ഹസീന.