sevabharathi
കൊല്ലം സേവാഭാരതിയുടെ സഹായം സെക്രട്ടറി അഡ്വ.വേണുഗോപാൽ സുനിതയ്ക്ക് കൈമാറുന്നു.

കൊല്ലം: ഒമാനിലെ വീട്ടുതടങ്കലിൽ നിന്ന് നാട്ടിലെത്തിയ സുനിതയ്ക്കും മക്കൾക്കും സഹായവുമായി സേവാ ഭാരതി. സ്വന്തമായി വീടില്ലാത്ത സുനിതയ്ക്ക് വാടകയ്ക്ക് വീടെടുക്കാനായി പതിനായിരം രൂപയുടെ ചെക്ക് സെക്രട്ടറി വേണുഗോപാൽ സുനിതയ്ക്ക് കൈമാറി.

മസ്കറ്റ് സേവാ ഗ്രൂപ്പ് കോ ഓർഡിനേറ്റർ നന്ദേഷ്, ആർ.എസ്.എസ് ജില്ലാ സമ്പർക്ക് പ്രമുഖ് രാജു മുണ്ടയ്ക്കൽ, സേവാഭാരതി ട്രഷറർ കെ.എൻ. രാമകൃഷ്ണൻ, ബി.ജെ.പി ഏരിയാ ഭാരവാഹി അഭിലാഷ് എന്നിവർ പങ്കെടുത്തു. അടുത്ത ആറ് മാസത്തേക്കുള്ള വാടകയായി മാസം 1500 രൂപ വീതം സുനിതയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുമെന്ന് സെക്രട്ടറി അറിയിച്ചു.