sndp
ഇടമൺ കിഴക്ക് ശാഖയിലെ ഗുരുധർമ്മ പഠന കേന്ദ്രത്തിലെ വിദ്യാർത്ഥികൾക്ക് ഇടമൺ യു.പി.സ്കൂൾ മാനേജർ പി..ബാഹുലേയൻ പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു.

പുനലൂർ: എസ്.എൻ.ഡി.പി യോഗം 854-ാം നമ്പർ ഇടമൺ കിഴക്ക് ശാഖയുടെ ഷൺമുഖ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികാഘോഷത്തിന്റെ ഭാഗമായി ചേർന്ന ചടങ്ങിൽ ശാഖയിലെ ഗുരുധർമ്മ പഠനകേന്ദ്രത്തിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഇടമൺ യു.പി സ്കൂൾ മാനേജരും, മുൻ ശാഖാ കമ്മിറ്റി അംഗവുമായി പി. ബാഹുലേയൻ പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് വി.കെ. വിജയൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി. സോമൻ, ശാഖാ സെക്രട്ടറി എസ്. അജീഷ്, യൂണിയൻ പ്രതിനിധി സ്റ്റാർസി രത്നാകരൻ, വനിതാ സംഘം ശാഖാ പ്രസിഡന്റ് ഓമന പുഷ്പാംഗദൻ, സെക്രട്ടറി അനിത അനിൽ, ശാഖാ കമ്മിറ്റി അംഗങ്ങളായ ശശിധരൻ, തുളസീധരൻ, എസ്. ബാബു, വനിതാ സംഘം മുൻ കേന്ദ്ര കമ്മിറ്റി അംഗം വത്സലാ സോമരാജൻ തുടങ്ങിയവർ സംസാരിച്ചു.