udf
പുനലൂർ ടൗണിൽ എത്തിയ എൻ.കെ.പ്രേമചന്ദ്രൻ വോട്ടറൻമാർക്ക് നന്ദി പ്രകടിപ്പിക്കുന്നു.

പുനലൂർ: പൊതുതിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ. പേമചന്ദ്രൻ വോട്ടർമാരെ നേരിൽക്കണ്ട് നന്ദി പ്രകടിപ്പിക്കാൻ കിഴക്കൻ മലയോര മേഖലയിൽ റോഡ് ഷോ നടത്തി. പുനലൂർ മണ്ഡലത്തിലെ ആയൂരിൽ നിന്നാരംഭിച്ച റോഡ് ഷോ ഇടമുളയ്ക്കൽ, അഞ്ചൽ, ആലഞ്ചേരി,നെട്ടയം, ഏരൂർ, കുരുവിക്കോണം,കരവാളൂർ, തൊളിക്കോട്, പുനലൂർ, കലയനാട്, ഇടമൺ, ഉറുകുന്ന്, തെന്മല തുടങ്ങിയ മലയോര മേഖലയിലൂടെ തുറന്ന വാഹനത്തിലാണ് സഞ്ചരിച്ചത്. പ്രേമചന്ദ്രന് വമ്പിച്ച സ്വീകരണമാണ് ജനങ്ങൾ നൽകിയത്. കെ.പി.സി.സി ഉപാദ്ധ്യക്ഷൻ ഭാരതീപുരം ശശി, ജോയിന്റ് സെക്രട്ടറി ഷാനവാസ് ഖാൻ, പുനലൂർ മധു, ഡി.സി.സി ജനറൽ സെക്രട്ടറി ഉറുകുന്ന് കെ. ശശിധരൻ, യു.ഡി.എഫ് ചെയർമാൻ കരിക്കത്തിൽ പ്രസേനൻ, ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം എം. നാസർഖാൻ, ഏരൂർ സുഭാഷ്, നെൽസൺ സെബാസ്റ്റ്യൻ, അടൂർ എൻ. ജയപ്രസാദ്, എബ്രഹാം മാത്യൂ, ഇടമൺ വർഗീസ്, രാജൻപിളള, ജോസഫ് മാത്യൂ തുടങ്ങിയ നിരവധി നേതാക്കൾ സ്ഥാനാർത്ഥിക്കൊപ്പം പര്യടന പടിപാടിയിൽ പങ്കെടുത്തു.