പുത്തൂർ : പവിത്രേശ്വരം കെ.എൻ.എൻ.എം.എച്ച്.എസ്.എസ് സ്‌കൂളിൽ ഫുട്‌ബാൾ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. മുൻ കേരള ഫുട്ബാൾ താരം രാജീവ് ആർ. പിള്ള ക്യാമ്പംഗങ്ങൾക്ക് സർട്ടിഫിക്കറ്റുകളും ജഴ്‌സിയും വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ. സുനിൽകുമാർ സമാപന സമ്മേളനത്തിൽ അദ്ധ്യക്ഷനായി. കെ.ബി. മുരളീകൃഷ്ണനുണ്ണിത്താൻ, വാർഡംഗം എലിസബത്ത് ജോയി, എസ്. സുരേഷ് കുമാർ, ടി. ദീപാലക്ഷ്മി, മോനു സുധർമ്മൻ, എസ്.എസ്. അഭിലാഷ് എന്നിവർ സംസാരിച്ചു.