കൊല്ലം: മുണ്ടക്കൽ റസിഡന്റ്സ് അസോസിയേഷന്റെ ക്‌ളീൻ എം.ആർ.എ പദ്ധതിയുടെ ഭാഗമായി വീടുകളിൽ കഴുകി വൃത്തിയാക്കി സൂക്ഷിച്ചിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് തുടങ്ങി. എല്ലാ മാസവും അവസാന ശനിയാഴ്ച് അസോസിയേഷന്റെ വാഹനം വീടുകളിലെത്തി പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് കോർപ്പറേഷന് കൈമാറും. കഴിഞ്ഞ ദിവസം തുടങ്ങിയ പ്ലാസ്റ്റിക് ശേഖരണത്തിൽ വാർഡ് കൗൺസിലർ ഉൾപ്പെടെ മുഴുവൻ എം.ആർ.എ ഭാരവാഹികളും പ്ലാസ്റ്റിക് ശേഖരണ വാഹനത്തെ അനുഗമിച്ചു.
പദ്ധതിയുടെ ഉദ്‌ഘാടനം വാർഡ് കൗൺസിലർ ശാന്തിനി ശുഭദേവൻ നിർവഹിച്ചു. ചടങ്ങിൽ എം.ആർ.എ പ്രസിഡന്റ് ചാപ്ടർ മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി ജേക്കബ് സ്വാഗതവും വനിതാവിഭാഗം കൺവീനർ ഡോ. കുസുമം ബാഹുലേയൻ നന്ദിയും പറഞ്ഞു. നഗറിന്റെ പരിധിയിൽ സാമൂഹ്യ വിരുദ്ധരെയും മോഷ്ടാക്കളെയും മാലിന്യം വലിച്ചെറിയുന്നവരെയും നിരീക്ഷിക്കാനായി കാമറകൾ സ്ഥാപിചട്ടുണ്ട്.