photo
കഞ്ചാവുമായി പിടിയിലായ ജോബിൻ ജോസഫ്.

കരുനാഗപ്പള്ളി: 2 കിലോ കഞ്ചാവുമായി കരുനാഗപ്പള്ളിയിൽ എത്തിയ വൈക്കം സ്വദേശി ജോബൻ ജോസഫ് (35) കരുനാഗപ്പള്ളി എക്സൈസ് സംഘത്തിന്റെ പിടിയിലായി. വെള്ളിയാഴ്ച രാത്രി പട്രോളിംഗ് നടത്തുന്നതിനിടെ സംശയാസ്പദമായി കണ്ട യുവാവിനെ കസ്റ്റഡിൽ എടുത്തപ്പോഴാണ് കഞ്ചാവ് വില്പനയെ കുറിച്ച് വിവരം ലഭിച്ചത്. കഴിഞ്ഞ 6 വർഷമായി ജോബൻ ജോസഫ് കരുനാഗപ്പള്ളി, ഓച്ചിറ, ഇടപ്പള്ളിക്കോട്ട എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തി വരുകയായിരുന്നു. ആലുംകടവ് സ്വദേശി അജുംഷായുടെ സഹായത്തോടെയാണ് ഇയാൾ കച്ചവടം നടത്തുന്നത്. അജുംഷായുടെ ബൈക്കിൽ കമ്പം തേനി ഭാഗങ്ങളിൽ നിന്നാണ് ഇവർ കഞ്ചാവ് കൊണ്ട് വരുന്നത്. അജുംഷാ താലനാരിഴയ്ക്കാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ടത്. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജോസ് പ്രതാപ്, പ്രിവന്റീവ് ഓഫീസർ സുരേഷ്, സി.ഇ.ഒ മാരായ വിജു, ശ്യാംകുമാർ, സജീവ് കുമാർ, ജിനു, തങ്കച്ചൻ, ശ്രീമോൾ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.