കുനാഗപ്പള്ളി: കരുനാഗപ്പള്ളി ടൗൺ എൽ.പി സ്കൂളിൽ സംഘടിപ്പിച്ച കുട്ടികളുടെ അവധിക്കാല ക്യാമ്പ് ശ്രദ്ധേയമായി. കരുനാഗപ്പള്ളി അസംബ്ളി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 100 ഓളം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിന്റെ ഉദ്ഘാടനം ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ശ്രീക്കുട്ടിയുടെ അദ്ധ്യക്ഷതയിൽ കൂടിയ ക്യാമ്പിൽ അഡ്വ. എം.എസ്. താര, ജെ. ജയകഷ്ണപിള്ള, ജഗത് ജീവൻലാലി, യു. കണ്ണൻ, ഗൗതം എന്നിവർ സംസാരിച്ചു. രാധാകൃഷ്ണൻ കുന്നുംപുറം, ജയകൃഷ്ണൻ രാഘവൻ എന്നിവർ വിവിധ വിഷയങ്ങളെ കുറിച്ച് ക്ലാസെടുത്തു.