bdjs
മഹിളാ സേന പുനലൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുളള ധന ലക്ഷ്മി മൈക്രോ ഫിനാൻസ് ഗ്രൂപ്പിന് അനുവധിച്ച വായ്പ വിതരണം യുവജന സേന സംസ്ഥാന ജനറൽ സെക്രട്ടറിയും, ബി..ർഡി.ജെ.എസ്.പുനലൂർ നിയോജകമണ്ഡലം പ്രസിഡൻറുമായ ഏരൂർ സുനിൽ നിർവഹിക്കുന്നു.

പുനലൂർ: ബി.ഡി.ജെ.എസിന്റെ വനിത സംഘടനയായ മഹിളാസേന പുനലൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ച് വരുന്ന ധന ലക്ഷ്മി മൈക്രോഫിനാൻസ് ഗ്രൂപ്പിന് രണ്ട് ലക്ഷം രൂപ വായ്പ നൽകി. യുവജന സേന സംസ്ഥാന ജനറൽ സെക്രട്ടറിയും ബി.ഡി.ജെ.എസ് പുനലൂർ നിയോജകമണ്ഡലം പ്രസിഡന്റുമായ ഏരൂർ സുനിൽ വായ്പാ വിതരണോദ്ഘാടനം നിർവഹിച്ചു. മഹിളാ സേന ജില്ലാ ജോയിന്റ് സെക്രട്ടറി ഷീജാ രംഗനാഥൻ, കൺവീനർ അമ്പിളി, ഗിരിജാ തമ്പി, ബി.ഡി.ജെ.എസ് നിയോജക മണ്ഡലം സെക്രട്ടറി ആർച്ചൽ ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.