കൊട്ടിയം: സ്വതന്ത്ര കർഷക സംഘം, ഷിഹാബ് തങ്ങൾ ഫൗണ്ടേഷൻ, മുസ്ലിം ലീഗ് പള്ളിമുക്ക് ഡിവിഷൻ കമ്മിറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ സാമൂഹിക കൂട്ടായ്മയും റംസാൻ റിലീഫ് വിതരണവും നടന്നു. പള്ളിമുക്ക് പോസ്റ്റാഫീസ് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് യൂനുസ് ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ഹാജി ഫസലുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ട്രഷറർ എം.എ. സലാം, ദേശീയ സമിതി അംഗം ഉമയനല്ലൂർ ഷിഹാബുദ്ദീൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശിവരാജൻ, ഹബീബ് മുഹമ്മദ്, അഹമ്മദ് ഉഖൈൽ, അബ്ദുൽ റഹ്മാൻ കോയ, നാസിമുദീൻ പള്ളിമുക്ക്, ബഷീർ, ഷാനവാസ് എന്നിവർ സംസാരിച്ചു.