പുനലൂർ: എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ് ആര്യങ്കാവ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഭാസംഗമവും, അവാർഡ് ദാനവും നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ആർ. വിജേഷ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ആര്യങ്കാവ് ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.എസ്. സോമരാജൻ, പഞ്ചായത്ത് അംഗം ഐ. മൺസൂർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.ഒ. യോഹന്നാൻ, കെ. രാജൻ, ശ്രീദേവി പ്രകാശ്, രാജേന്ദ്രൻനായർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് അവാർഡ് വിതരണവും നടന്നു.