009
എസ്.എൻ.ഡി.പി യോഗം 2053 -ാം നമ്പർ ചടയമംഗലം ശാഖാ വാർഷിക പൊതുയോഗം എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്യുന്നു

കടയ്ക്കൽ: എസ്.എൻ.ഡി.പി യോഗം 2053 -ാം നമ്പർ ചടയമംഗലം ശാഖയിൽ വാർഷിക പൊതുയോഗം, പഠനോപകരണ വിതരണം, എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി വിദ്യാർത്ഥികൾക്കുള്ള കാഷ് അവാർഡ് വിതരണം എന്നിവ നടന്നു. ശാഖാ പ്രസിഡന്റ് എം. സനലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി പച്ചയിൽ സന്ദീപ് ഉദ്‌ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഡി. ചന്ദ്രബോസ് കാഷ് അവാർഡ് വിതരണവും യൂണിയൻ സെക്രട്ടറി പി.കെ. ശശാങ്കൻ പഠനോപകരണ വിതരണവും യൂണിയൻ കൗൺസിലർ പാങ്ങലുകാട് ശശിധരൻ ആത്മീയ പ്രഭാഷണവും നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് കെ. പ്രേംരാജ്, യോഗം ഡയറക്ടർ ബോർഡ് അംഗം പി.കെ. സുമേഷ്, യൂണിയൻ കൗൺസിലർമാരായ എം. മഹേശ്വരൻ, ആർ. സഹരാജൻ, കെ. രഘുനാഥൻ, എസ്. വിജയൻ, എൻ. നളിനാക്ഷൻ, വി. അമ്പിളീദാസൻ, വനിതാസംഘം പ്രസിഡന്റ് കെ.എം. മാധുരി തുടങ്ങിയവർ പ്രസംഗിച്ചു. എൻ. മധുസൂധനൻ സ്വാഗതവും പി. സണ്ണീന്ദ്രൻ നന്ദിയും പറഞ്ഞു.