photo
യുഡിഎഫ് കിഴക്കേകല്ലട പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്യുന്നു. ഉല്ലാസ് കോവൂർ, കല്ലട വിജയൻ തുടങ്ങിയവർ സമിപം.

കുണ്ടറ: പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുത്ത് ആഴ്ചകൾ കഴിഞ്ഞിട്ടും കിഴക്കേകല്ലട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ക്ലീറ്റസിനെ അറസ്റ്റ് ചെയ്യാത്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് നിയുക്ത എം.പി കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു. കൊടുവിള കൊടിയാട്ട് മുക്ക് അഞ്ചു ഭവനിൽ ശിവദാസനെയും കുടുംബത്തെയും ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച കേസിൽ മെയ് 3ന് പട്ടികജാതി പീഡന നിരോധന നിയമപ്രകാരം ക്ലീറ്റസിനെതിരെ കിഴക്കേ കല്ലട പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ആഴ്ചകൾ കഴിഞ്ഞിട്ടും പ്രതിയെ കസ്റ്റഡിയിൽ എടുക്കാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ചിറ്റുമല കിഴക്കേ കല്ലട മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാവിലെ 10.30ന് ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിന്നാരംഭിച്ച പ്രകടനം കിഴക്കേ കല്ലട പൊലീസ് സ്റ്റേഷന് മുന്നിൽ പൊലീസ് തടഞ്ഞു. യു.ഡി.ഫ് നേതാക്കളായ ഉല്ലാസ് കോവൂർ, കല്ലട വിജയൻ, തുണ്ടിൽ നൗഷാദ്, ഗോകുലം അനിൽ, കല്ലട ഫ്രാൻസിസ്, രവീന്ദ്രൻപിള്ള, കെ. നഗുലരാജൻ, സജീവ് എന്നിവർ സംസാരിച്ചു. ചന്ദ്രൻ കല്ലട, സ്റ്റീഫൻ പുത്തേഴത്ത്, കോശി അലക്സ്, ചിറ്റുമല ബിജു, വിശ്വാമിത്രൻ, സൈമണ് വർഗീസ്, പാപ്പച്ചൻ, ഏബ്രഹാം സാമുവൽ, സൈമൺ വർഗീസ്, ജോൺ പള്ളിമുക്ക്, പ്രകാശ് വർഗീസ്, ശ്രീനാഥ്, സുനിൽ, കമലൻ, വിനോദ്, ഷാജി, സതീഷ്, രതി വിജയൻ, ഷിജി, സിന്ധു പ്രസാദ്, വാവമ്മ, ലാലി തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.