കൊല്ലം: മലയാളഭാഷയ്ക്കും സാഹിത്യത്തിനും മികച്ച സംഭാവന നൽകിയതിനുള്ള പ്രതികരണം കലാ സാംസ്കാരിക വേദിയുടെ അവാർഡ് കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ മുൻ കെ.പി.സി.സി പ്രസിഡന്റ് സി.വി. പത്മരാജൻ പ്രൊഫ. എം. സത്യപ്രകാശത്തിന് സമ്മാനിച്ചു. പ്രതികരണം മാസികയുടെ 24-ാം വാർഷിക സമ്മേളനവും സി.വി. പത്മരാജൻ ഉദ്ഘാടനം ചെയ്തു.
തോന്നയ്ക്കൽ പീതാംബരൻ (കഥകളി), ആശ്രാമം ഓമനക്കുട്ടൻ (കവിത), കൊല്ലം ഫസിൽ (നാടകം), പാച്ചൻ കൊട്ടിയം (കാർട്ടൂൺ) എന്നിവരും അവാർഡുകൾ ഏറ്റുവാങ്ങി. വേദി പ്രസിഡന്റ് കോയിവിള രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരണം മാസികയുടെ ജൂൺ ലക്കം സി.വി. പത്മരാജൻ പ്രകാശനം ചെയ്തു. ഡോ. പി. ചന്ദ്രമോഹൻ, പ്രൊഫ. എം. സത്യപ്രകാശം, വാളത്തുംഗൽ തങ്കമണി എന്നിവർ സംസാരിച്ചു. പ്രതികരണം പത്രാധിപരും വേദി സെക്രട്ടറിയുമായ ഉമയനല്ലൂർ തുളസീധരൻ സ്വാഗതവും ആർ. സുമിത്ര നന്ദിയും പറഞ്ഞു.
സമ്മേളനത്തിന് മുൻപ് നടന്ന കവിയരങ്ങിൽ ആറ്റൂർ ശരത്ച്ചന്ദ്രൻ, അൻസാരി, അപ്സര ശശികുമാർ, മയ്യനാട് അജയകുമാർ, അഡ്വ. ഫേബ, പ്രിയദർശൻ വർക്കല, കുരീപ്പുഴ രാജേന്ദ്രൻ, രാജൻ മടയ്ക്കൽ, കസ്തൂരിഭായി മീരാകൃഷ്ണൻ, കലാക്ഷേത്രം രഘു തുടങ്ങിയവർ കവിതകൾ ചൊല്ലി. കെ.ബി. ഷഹാൽ അദ്ധ്യക്ഷത വഹിച്ചു. കവി എസ്. അരുണഗിരി ഉദ്ഘാടനം ചെയ്തു. കൊല്ലം വിജയലക്ഷ്മി സ്വാഗതവും പേരൂർ അനിൽകുമാർ നന്ദിയും പറഞ്ഞു.