കൊല്ലം: കേരള തണ്ടാൻ സർവീസ് സൊസൈറ്റി കടവൂർ രണ്ടാം നമ്പർ ശാഖയുടെ വാർഷികവും കുടുംബസംഗവും വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ. സന്തോഷ് ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡ് എൻ.എസ്.എസ് കൊല്ലം താലൂക്ക് യൂണിയൻ ഡയറക്ടർ ബോർഡ് അംഗം ആർ. കെ. രാധാകൃഷ്ണപിള്ള നൽകി. നളന്ദാ അക്കാഡമി പ്രിൻസിപ്പൽ എൻ.എസ്. രാധാകൃഷ്ണപിള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. എം. ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. കെ.ടി.എസ്.എസ് ജനറൽ സെക്രട്ടറി എൻ. സുരേന്ദ്രബാബു, വൈസ് പ്രസിഡന്റ് കെ. ബാലൻ, ട്രഷറർ എസ്. പുരുഷോത്തമൻ, എസ്.എൻ.ഡി.പി ശാഖാ സെക്രട്ടറി ഡി. സുന്ദരേശൻ, സംസ്ഥാന മഹിളാ സെക്രട്ടറി ഷീല മദനൻ, കെ.ടി.എസ്.എസ് ബോർഡ് മെമ്പർ സദാനന്ദൻ, ശാഖാ പ്രസിഡന്റ് ശിവദാസൻ എന്നിവർ സംസാരിച്ചു.