കൊല്ലം: ട്രെയിനിൽ നിന്ന് വലിച്ചെറിഞ്ഞ ബിയർ കുപ്പി പതിച്ച് കാൽനടയാത്രക്കാരന് പരിക്കേറ്റു. നെടുങ്ങോലം സ്വദേശി ഗോപകുമാറിനാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ ചെമ്മാംമുക്ക് റെയിൽവേ മേല്പാലത്തിന് താഴെയായിരുന്നു സംഭവം. എറുണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിനിൽ നിന്നാണ് കുപ്പിയേറ് ഉണ്ടായത്. തലയുടെ ഇടത് വശത്ത് പരിക്കേറ്റ ഗോപകുമാറിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് തുന്നലുണ്ട്. പരാതി ലഭിക്കാത്തതിനാൽ സംഭവവുമായി ബന്ധപ്പെട്ട് കേസ് എടുത്തിട്ടില്ലെന്ന് റെയിൽവേ പൊലീസും ആർ.പി.എഫും പറഞ്ഞു.