nautilus

കടൽത്തീരങ്ങളിൽ സാധാരണമായി കണ്ടുവരുന്ന ജലജീവിയാണ് കക്ക അല്ലെങ്കിൽ ചിപ്പി. ഈ ചിപ്പിക്കുള്ളിൽ മനുഷ്യർക്ക് താമസിക്കാൻ സാധിക്കുമോ? മെക്സിക്കോയിൽ പോയാൽ ഇതിനുത്തരം കിട്ടും. താമസിക്കാൻ ഒരു ഭീമൻ ചിപ്പിവീട്. സംഗതി പക്ഷേ, ഒറിജിനൽ ചിപ്പി അല്ലെന്ന് മാത്രം. അതേ മാതൃകയിൽ നിർമ്മിച്ചത്. നോട്ടിലസ് എന്നാണ് ചിപ്പിവീടിന്റെ പേര്. വീടിനെ എങ്ങനെ വ്യത്യസ്തമാക്കാം എന്ന ചിന്തയിൽ നിന്നാണ് ഇത്തരത്തിലൊരു വീടിന്റെ ആശയം രൂപപ്പെട്ടത്. ജാവിയർ സെനോസിയയിൻ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വീട് നിർമ്മിച്ചത് ഓർഗാനിക്കസ് എന്ന ബിൽഡേഴ്‌സ് ഗ്രൂപ്പാണ്. 2006 ലാണ് ഈ വീട് നിർമ്മിച്ചത്. നിറമുള്ള മൊസൈക് കൊണ്ട് നിർമ്മിച്ച വീടിന്റെ പുറം ചുമർ വെളിച്ചം തട്ടുന്നതോടെ മഴവിൽ നിറങ്ങൾ വിരിയിക്കും. പുറത്തും അകത്തും നിരവധി സസ്യങ്ങൾ വളർത്തി പ്രകൃതിയോട് ഇണങ്ങിയുള്ള രീതിയിലാണ് നോട്ടിലസിന്റെ നിർമ്മാണം. വീടിനകവും ചിപ്പിയുടെ ഉള്ളറകൾ പോലെ വ്യത്യസ്തമാണ്.