കൊട്ടിയം: പ്രായപൂർത്തിയാകാത്ത മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങിയ ഉമയനല്ലൂർ സ്വദേശിനിയായ യുവതിയെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് വകുപ്പ് 75 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഏപ്രിൽ 13നാണ് യുവതി തന്റെ ആറും പതിനൊന്നും വയസുള്ള മക്കളെ ഉപേക്ഷിച്ച് കാമുകനൊടൊപ്പം കടന്നത്. യുവതിയെ കാണാനില്ലെന്ന ഭർത്താവിന്റെ പരാതിയെ തുടർന്നാണ് പൊലീസ് ആദ്യം കേസ് എടുത്തിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ കാമുകനൊപ്പം മുങ്ങിയതായി കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്തു.