photo
വ്യാപാരി വ്യവസായി ഏകോപന സമിതി കരുനാഗപ്പള്ളി മുൻസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം കാപ്പക്സ് ചെയർമാൻ പി.ആർ.വസന്തൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി : വ്യാപാരി വ്യവസായി ഏകോപന സമിതി കരുനാഗപ്പള്ളി മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മേഖലാ പ്രസിഡന്റ് റെജി കരുനാഗപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ സംഘടിപ്പിച്ച സംഗമം കാപ്പക്സ് ചെയർമാൻ പി.ആർ. വസന്തൻ ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി ടൗൺ ഇമാം ഇഫ്താർ സന്ദേശം നൽകി. സംസ്ഥാന ട്രഷറർ എം. നസീർ, സംസ്ഥാന സെക്രട്ടറി നിജാം ബഷി, കൊല്ലം ജില്ലാ പ്രസിഡന്റ് എ. മുഹമ്മദ് ആരിഫ്, കരുനാഗപ്പള്ളി മുനിസിപ്പൽ വൈസ് ചെയർമാൻ ആർ. രവീന്ദ്രൻപിള്ള, ടി.കെ. സദാശിവൻ, മുനമ്പത്ത് ഷിഹാബ്, അഡ്വ. അനൽ എസ്.കല്ലേലിഭാഗം, എ.എ. ലത്തീഫ്, ഡി.എൻ. അജിത്, എസ്.വിജയൻ, തുടങ്ങിയവർ പ്രസംഗിച്ചു.