sreejith-

കുന്നത്തൂർ: നായ റോഡിനു കുറുകേ ചാടിയതിനെ തുടർന്ന് വെട്ടിത്തിരിച്ച ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് സൈനികൻ മരിച്ചു.

ശൂരനാട് വടക്ക് പടിഞ്ഞാറെ മുറി ലേഖാ ഭവനിൽ പരേതനായ ഉത്തമന്റെയും ലീലയുടെയും മകൻ ശ്രീജിത്താണ്(39) മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് 2.30ന് കൊല്ലം - തേനി ദേശീയപാതയിൽ അഴകിയകാവ് എൽ.പി സ്കൂളിന് സമീപത്തായിരുന്നു അപകടം.ഉടനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇന്ത്യൻ മിലിട്ടറിക്കു കീഴിൽ സുഡാനിൽ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.രാഖിയാണ് ഭാര്യ. നാലു വയസുകാരി ഋതിക ഏക മകളാണ്.