photo
എൻ.വിജയൻപിള്ള എം.എൽ.എ ചവറയിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമം ജില്ലാ കളക്ടർ ഡോ: എസ്.കാർത്തികേയൻ ഉദ്ഘാടനം ചെയ്യുന്നു.

ചവറ: ഉന്നതപദവികളിൽ എത്തിയാലും ഗുരുക്കൻമാരെയും രക്ഷിതാക്കളെയും കുട്ടികൾ മറക്കാൻ പാടില്ലെന്ന് ജില്ലാ കളക്ടർ ഡോ. എസ്. കാർത്തികേയൻ പറഞ്ഞു. ചവറ നിയോജക മണ്ഡലത്തിൽ നിന്ന് എസ്.എസ്.എൽ. സി , പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ എൻ. വിജയൻപിള്ള എം.എൽ.എയുടെ നേതൃത്വത്തിൽ അനുമോദിക്കുന്ന പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവിതത്തിൽ താൻ ആരാകണമെന്ന് തീരുമാനിക്കേണ്ടത് കുട്ടികളാണന്നും അവരുടെ മേൽ രക്ഷിതാക്കളുടെ താല്‍പ്പര്യം അടിച്ചേൽപ്പിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. ചവറ ശങ്കരമംഗലം ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കമണിപ്പിളള അദ്ധ്യക്ഷത വഹിച്ചു. എൻ.വിജയൻപിളള എം.എൽ.എ ആമുഖ പ്രഭാഷണം നടത്തി. കെ.എം.എം.എൽ മാനേജിംഗ് ഡയറക്ടർ ഫെബി വർഗീസ് മുഖ്യ പ്രഭാഷണം നടത്തി. ചവറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. എ. നിയാസ് ,​ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. ശാലിനി, പി.കെ. ലളിത , ഐ. ഷിഹാബ് , പി. അനിൽകുമാർ , സേതുലക്ഷ്മി, ജില്ലാ പഞ്ചായത്ത് അംഗം എസ്. ശോഭ, ജെ. അനിൽ , ബിന്ദു സണ്ണി , അനൽ പുത്തേഴം, ശങ്കരമംഗലം ഗവ. ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഷൈലജ എന്നിവർ പ്രസംഗിച്ചു.