പത്തനാപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ തലവൂർ മഞ്ഞക്കാല രജി സ്മാരക പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. കെ.ബി. ഗണേശ്കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
വിവിധ മേഖലകളിൽ മികവ് തെളിയിച്ച ആർ. രാമചന്ദ്രൻ(കൃഷി), ഡോ. സുനിൽ കുമാർ(വിദ്യാഭ്യാസം), ഡോ. സുജ സജിമോൻ, ഡോ. ഭാനുപ്രിയ, ഡോ. ജെൻസി കെ. ജോസ്(ആരോഗ്യം), ബാലൻ പുന്നവേലിൽ(കല) എന്നിവരെ ഗണേഷ് കുമാർ ആദരിച്ചു. നിർദ്ധന വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ആശാ ശശിധരൻ നിർവഹിച്ചു. ഗ്രാമ പഞ്ചായത്തംഗം ഒ. പൊന്നച്ചൻ, ലൈബ്രറി പ്രസിഡന്റ് ശ്രീകുമാർ, സെക്രട്ടറി മധുസൂദനൻ പിള്ള,അനീഷ് രാജ്, മാത്യൂസ്, റെനി സാം, സിബിൻ, നിതിൻ, ആശിഷ് തുടങ്ങിയവർ സംസാരിച്ചു.