thode
കൊട്ടിയം ശിവൻനടയ്ക്ക് സമീപത്തെ തഴുത്തല തോടിന്റെ ഭാഗം കാടുമൂടിയ നിലയിൽ

കൊ​ട്ടി​യം: മ​ഴ​ക്കാ​ല​പൂർ​വ ശു​ചീ​ക​ര​ണ​ത്തിൽ ത​ഴു​ത്ത​ല തോ​ടി​ന് അ​വ​ഗ​ണ​ന. കാ​ടു​മൂ​ടി​ക്കി​ട​ക്കു​ന്ന തോ​ട് വൃ​ത്തി​യാ​ക്കാ​ത്ത​തി​നാൽ കൊട്ടിയം ശി​വൻ​ന​ട​യ്​ക്ക് സ​മീ​പ​ത്തെ അ​റു​പ​തോ​ളം വീ​ടു​കൾ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യിലാണ്. മ​ഴ​ക്കാ​ല​പൂർ​വ ശു​ചീ​ക​ര​ണ പ്ര​വർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തോ​ടു​ക​ളു​ടെ നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കു​ന്ന​തി​നായി ജി​ല്ല​യി​ലാ​കെ പ്ര​വർ​ത്ത​ന​ങ്ങൾ ന​ട​ന്നെ​ങ്കി​ലും അധികൃതർ ത​ഴു​ത്ത​ല തോ​ടി​നെ അ​വ​ഗ​ണി​ച്ച​താ​യാ​ണ് നാട്ടുകാരുടെ പരാതി.

ശു​ചീ​ക​ര​ണ പ്ര​വർ​ത്തി​കൾ​ക്ക് വാർ​ഡൊ​ന്നി​ന് 25,​000 രൂ​പ​യും തൊ​ഴി​ലു​റ​പ്പു​കാ​രു​ടെ സേ​വ​ന​വും ഉ​പ​യോ​ഗി​ക്കാ​മെ​ന്നാ​ണ് സർ​ക്കാർ നിർ​ദ്ദേ​ശം. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തിൽ ആ​ദി​ച്ച​ന​ല്ലൂർ പ​ഞ്ചാ​യ​ത്തി​ലും മ​ഴ​ക്കാ​ല​പൂർ​വ്വ​ ശു​ചീ​ക​ര​ണ പ്ര​വർ​ത്ത​ന​ങ്ങൾ ന​ട​ന്നി​രു​ന്നു. എ​ന്നാൽ ത​ഴു​ത്ത​ല തോ​ടിന്റെ വിവിധ ഭാഗങ്ങളിൽ യാ​തൊ​രു​വി​ധ ശു​ചീ​ക​ര​ണ പ്ര​വർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി​യി​ട്ടില്ല.

 ജനങ്ങൾ ആശങ്കയിൽ

ചെ​റി​യ മ​ഴ പെ​യ്​താൽ പോ​ലും വെ​ള്ള​ക്കെ​ട്ടാ​കു​ന്ന പ്ര​ദേ​ശ​മാ​ണ് കൊട്ടിയം ശി​വൻ​ന​ടയ്ക്ക് സമീപമുള്ള ഭാ​ഗം. ഇവിടെ ത​ഴു​ത്ത​ല തോ​ട്ടി​ലൂ​ടെ വെ​ള്ളം ഒ​ഴു​ക്കി വി​ട്ടാ​ണ് വീ​ടു​ക​ളിൽ വെ​ള്ളം ക​യ​റാ​തെ നോ​ക്കു​ന്ന​ത്. നിലവിൽ വ​ള​രെ പൊ​ക്ക​ത്തിൽ കാ​ടുമൂ​ടി​യ അ​വ​സ്ഥ​യി​ലാ​ണ് തോ​ട്. മ​ഴ​യ്​ക്ക് മുമ്പായി തോ​ട് വൃ​ത്തി​യാ​ക്കി​യി​ല്ലെ​ങ്കിൽ വെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്ന​തി​ന് ത​ട​സ​മാ​കും. ഇ​ത് പ്ര​ദേ​ശ​ത്ത് ക​ന​ത്ത വെ​ള്ള​പ്പൊ​ക്ക​ത്തി​ന് ഇ​ട​യാ​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ജ​ന​ങ്ങൾ.

ഇ​രു​വ​ശ​ങ്ങളിലെ പാർ​ശ്വ​ഭി​ത്തി​കൾ ത​കർ​ന്ന​തും തോ​ടി​ന്റെ നാ​ശ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. തോ​ടി​ന്റെ പാർ​ശ്വ​ഭി​ത്തി​ക്ക് മു​ക​ളി​ലൂ​ടെ​യാ​ണ് പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങൾ സ​ഞ്ച​രി​ക്കു​ന്ന​ത്. ഇ​വ പൊ​ട്ടി ഇ​ള​കി​യ​തോ​ടെ നൂ​റു​ക​ണ​ക്കി​ന് വീ​ട്ടു​കാ​രു​ടെ യാത്രയും ദു​രി​ത​ത്തി​ലാ​ണ്.

തൊ​ഴി​ലു​റ​പ്പ് പദ്ധതിയിൽ ഉൾ​പ്പെ​ടു​ത്തി തോ​ട് വൃ​ത്തി​യാ​ക്ക​ണമെന്ന് പ​രി​സ​ര​വാ​സി​കൾ നി​വേ​ദ​നം നൽ​കി​യി​ട്ടും അ​ധി​കൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാ​ട്ടു​കാരുടെ ആ​രോ​പണം. തോ​ടി​ന്റെ ന​വീ​ക​ര​ണ പ്ര​വർ​ത്ത​ന​ങ്ങൾ ഉ​ടൻ ന​ട​ത്തി ജ​ന​ങ്ങ​ളു​ടെ ദു​രി​തം തീർ​ക്കാൻ അ​ധി​കൃ​തർ ത​യ്യാ​റാ​ക​ണ​മെ​ന്നും അല്ലാത്തപക്ഷം പ​ഞ്ചാ​യ​ത്ത്​ പ​ടി​ക്കൽ ഉ​പ​രോ​ധ​സ​മ​രം ന​ട​ത്താ​നുമാണ് നാ​ട്ടു​കാ​രു​ടെ തീ​രു​മാ​നം.