ഓച്ചിറ: നാശോന്മുഖമായ ആലുംപീടിക സസ്യമാർക്കറ്റ് വ്യാപാരി വ്യവസായി ഏകോപനസമിതി ആലുംപീടിക യൂണിറ്റ് പുനരുദ്ധരിച്ചതിന്റെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി ഡി. വാവച്ചൻ നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ജി. പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. സി.എൻ. ഉദയമ്മ, ടി. ജയാദേവി, പി. ബിന്ദു, എസ്. തരുൺ, ജെ. കുഞ്ഞിചന്തു, ബർണാഷ് തമ്പി, അനിൽ പുളിക്കശ്ശേരി, ഏണസ്റ്റ് ജോസഫ്, മഹിരാജു എന്നിവർ സംസാരിച്ചു.