കുന്നത്തൂർ: ശ്രീനാരായണ പ്രാർത്ഥനാസമിതി കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാസംതോറും നടന്നുവരുന്ന മതാതീത കൂട്ടപ്രാർത്ഥനയും ആത്മീയ സമ്മേളനവും മതാതീത നഗറിൽ നടന്നു. ഓർഗനൈസർ ഡി.എസ്. ദത്തൻ നേതൃത്വം നൽകി. പ്രാർത്ഥനാസമിതിയുടെ യൂണിറ്റിലെ യുവാക്കൾക്ക് ബിസിനസ് ആവശ്യത്തിനായി പരസ്പരസഹായ ഫണ്ട് വിതരണം ചെയ്തു. വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തതിനൊപ്പം 10-ാം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഐവർകാല ഉത്രം വീട്ടിൽ ശ്രീലതയുടെ മകൾ ശ്രീലക്ഷ്മിക്ക് സ്കോളർഷിപ്പും നൽകി. 100ൽ അധികം കുട്ടികൾക്ക് വിദ്യാഭ്യാസ വായ്പയായി ഒരു നിശ്ചിത തുകയും അനുവദിച്ചു. സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഓർഗനൈസർ ഡി.എസ്. ദത്തൻ നിർവഹിച്ചു. തുടർന്ന് അന്നദാനവുമുണ്ടായിരുന്നു.