പത്തനാപുരം: പത്തനാപുരത്ത് കഴിഞ്ഞ ദിവസം രണ്ട് പേർക്ക് സൂര്യാഘാതമേറ്റു. കമുകുംചേരി ശ്രീശൈലത്തിൽ ബൈജു(39), കല്ലുവിള പുത്തൻവീട്ടിൽ പ്രമോദ് എന്നിവർക്കാണ് സൂര്യാഘാതമേറ്റത്. പത്തനാപുരം മഞ്ചള്ളൂർ ആദംകോടുള്ള ഒരു വീട്ടിൽ മരപ്പണി ചെയ്തുകൊണ്ടിരിക്കവേയാണ് ബൈജുവിന് സൂര്യാഘാതമേൽക്കുകയും കൈയിലും കഴുത്തിലുമായി വലിയ പൊള്ളലുകളുണ്ടാവുകയും ചെയ്തത്. പ്രമോദിനും സമാനസാഹചര്യത്തിലാണ് പൊള്ളലേറ്റത്. ഇരുവരും പുനലൂർ താലൂക്കാശുപത്രിയിൽ ചികിത്സ തേടി.