fire
ഓയൂർ ചന്തയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന പ്ലാസ്​റ്റിക് മാലിന്യങ്ങൾക്ക് തീ പിടിച്ചപ്പോൾ

ഓയൂർ: വെളിനല്ലൂർ പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ നിന്ന് ശേഖരിച്ച് ഓയൂർ ചന്തയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന പ്ലാസ്​റ്റിക് മാലിന്യം കത്തി നശിച്ചു. ഇന്നലെ രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. തീപിടിത്തത്തിൽ അലൂമിനിയം ഷീ​റ്റ് മേഞ്ഞ ഷെഡ് പൂർണ്ണമായും കത്തി. കഴിഞ്ഞ ആറ് മാസമായി ശേഖരിച്ച പ്ലാസ്​റ്റിക് മാലിന്യമാണ് കത്തിയത്. പഞ്ചായത്തിന് അനുവദിച്ച പ്ലാസ്​റ്റിക് ഷ്രെഡിംഗ് യൂണിറ്റ് ഇവിടെയാണ് സ്ഥാപിക്കാൻ ഉദ്ദേശിച്ചിരുന്നത്. അതിലേക്കുള്ള മാലിന്യമാണ് ഇവിടെ സൂക്ഷിരുന്നത്. .യത്. പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ്, വൈസ് പ്രസിഡന്റ് ജി. സനിലിൽ, പൂയപ്പള്ളി പൊലീസ് തുടങ്ങിയവർ സ്ഥലത്തെത്തി. അപകട കാരണം വ്യക്തമല്ല.