കൊല്ലം: താലൂക്കിലെ സ്കൂൾ ബസുകളുടെ സുരക്ഷാ പരിശോധന ആശ്രാമം മൈതാനത്ത് നടന്നു. 180 വാഹനങ്ങൾ പരിശോധനയ്ക്കെത്തിയതിൽ 26 വാഹനങ്ങൾക്ക് പോരായ്മകൾ കണ്ടെത്തി. പ്ലാറ്റ്ഫോം കേടായതിനാൽ ഒരെണ്ണത്തിന്റെ ഫിറ്റ്നസ് റദ്ദാക്കി.
ജി.പി.എസ് ഘടിപ്പിക്കാത്ത വാഹനങ്ങൾക്കും പരിശോധനാ സ്റ്റിക്കർ ഒട്ടിച്ചില്ല. ജൂൺ ഒന്നിന് ജി.പി.എസ് ഘടിപ്പിച്ച് എത്തിക്കാൻ നിർദ്ദേശിച്ചു. തിരിച്ചയച്ച മറ്റ് വാഹനങ്ങളും ക്രമീകരണങ്ങളെല്ലാം സജ്ജമാക്കി ഒന്നാം തീയതി പുനഃപരിശോധനയ്ക്കെത്തണം. ആർ.ടി.ഒ വി. സജിത്ത്, എം.വി.ഐ ആർ. ശരത്ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.