photo
ആയൂർ എസ്.എൻ.ഡി.പി. ശാഖാ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് നടന്ന യോഗം യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു. ഡോ.എ.ജെ. അശോകൻ, എ.ജെ. പ്രദീപ്, പിറവന്തൂർ ഗോപാലകൃഷ്ണൻ, ആയൂർ ഗോപിനാഥ്, കെ. വിശ്വനാഥ് എന്നിവർ സമീപം

അഞ്ചൽ: എസ്.എൻ.ഡി.പി യോഗം ആയൂർ ശാഖയിലെ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും ശാഖാമന്ദിര വാർഷികവും പുനലൂർ യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഡോ. എ.ജെ. അശോകൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രദീപ് ഗുരുദേവ സന്ദേശം നൽകി. ശാഖാ സെക്രട്ടറി കെ. വിശ്വനാഥൻ റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ യോഗം കൗൺസിലർ വനജാ വിദ്യാധരൻ, യൂണിയൻ കൗൺസിലർ ജി. ബൈജു, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ശാന്തകുമാരി ടീച്ചർ, ശാഖാ മുഖ്യ രക്ഷാധികാരി ഐശ്വര്യാ ഗോപാലകൃഷ്ണൻ, ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജ്യോതി വിശ്വനാഥ്, വനിതാ സംഘം ശാഖാ പ്രസിഡന്റ് ഓമനാ ആസാദ്, സെക്രട്ടറി പൊന്നമ്മ ടീച്ചർ, ശാഖാ എക്സിക്യൂട്ടീവ് അംഗങ്ങളായ വിനായക അശോക് കുമാർ, എൻ. സോമൻ തുടങ്ങിയവർ സംസാരിച്ചു. ഗുരുധർമ്മ പ്രചാരണസഭ ജില്ലാ പ്രസിഡന്റ് പിറവന്തൂർ ഗോപാലകൃഷ്ണൻ ഗുരുദേവപ്രഭാഷണം നടത്തി. വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം ഐശ്വര്യാ ഗോപാലകൃഷ്ണൻ നിർവഹിച്ചു. യൂണിയൻ പ്രതിനിധി ആയൂർ ഗോപിനാഥ് സ്വാഗതവും ആർ.പി. ആസാദ് നന്ദിയും പറഞ്ഞു.