paravur
കലയ്‌ക്കോട് ഞാറോട് ഏലായിലെ സമീപത്തുള്ള തോടിന്റെ പൊളിഞ്ഞ കരിങ്കൽ ഭിത്തി പുനർനിർമ്മിച്ച് സഞ്ചാരയോഗ്യമാക്കണം

കലയ്ക്കോട്: കൂനയിൽ സ്കൂളിന് സമീപത്ത് നിന്നും ഐശ്വര്യ പബ്ലിക‌് സ്കൂളിലേക്കു പോകുന്ന റോഡിന് സമീപത്തെ ഞാറോട് ഏലായിൽ തോടിന്റെ കരിങ്കൽ ഭിത്തി പൊളിഞ്ഞത് യാത്രക്കാരെ വലയ്ക്കുന്നു. കരിങ്കൽ ഭിത്തി പുനർനിർമ്മിക്കണമെന്നും അതിനു മുകളിലൂടെ സ്ലാബുകൾ നിരത്തി സഞ്ചാരയോഗ്യമാക്കണമെന്നും പഞ്ചായത്ത് അധികൃതരോട് നാട്ടുകാർ നിരവധി പ്രാവശ്യം ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ല. ഈ വഴിയുള്ള കാൽനടയാത്രക്കാരുടെ സഞ്ചാരം ഏറെ ദുഷ്ക്കരമാണ്. ഇതോടൊപ്പം ഈ റോഡിലെ തെരുവ് വിളക്കുകൾ കത്തുന്നില്ലെന്നും എത്രയും പെട്ടെന്ന് ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.