kairali
അഞ്ചൽ കൈരളി കൾചറൽ സൊസൈറ്റിവാ‌ർഷികം ജില്ലാ പഞ്ചായത്ത് മെമ്പർ കെ.സി. ബിനു ഉദ്ഘാടനം ചെയ്യുന്നു. ഡോ. വി.കെ. ജയകുമാർ, അനീഷ് കെ. ആയിലറ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, വി.വൈ. വർഗ്ഗീസ് എന്നിവർ സമീപം

അഞ്ചൽ: കൈരളി കൾച്ചറൽ സൊസൈറ്റിയുടേയും യുണീക് ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെയും 14-ാമത് വാർഷികത്തോടനുബന്ധിച്ച് നടത്തിയ സിംഫണി ഫെസ്റ്റ് ജില്ലാ പഞ്ചായത്ത് അംഗം കെ.സി. ബിനു ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി അനീഷ് കെ. അയിലറ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, അലയമൺ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ഹംസ, വി .വൈ. വർഗീസ്, ഡോ വി.കെ. ജയകുമാർ, പി.എം. ബിനു രാജ്, എം.എം. സാദിഖ്, അജിത് കുമാർ ശ്രീകൃഷ്ണ, വി. സേതുനാഥ്, സന്തോഷ് പനയഞ്ചേരി, ഗിരീഷ് വയല, ഫിറോസ് അഞ്ചൽ, ദീനാ ശുശീൽ എന്നിവർ പ്രസംഗിച്ചു. ഡോ.വി.കെ. ജയകുമാർ, പി.എം. ബിനു രാജ്, ദേവ പ്രസാദ്, പി.പി. ഉല്ലാസ് കുമാർ, മൊയ്തു അഞ്ചൽ, ആർ.ടി.രാജേഷ് ബാബു, നൈനു ഫാത്തിമ തുടങ്ങിയവർ കൈരളി കൾച്ചറൽ അവാർഡുകൾ ഏറ്റുവാങ്ങി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് വാങ്ങിയ മുന്നോറോളം കുട്ടികൾക്ക് അവാർഡുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.