kunnathoor
അപ്രതീക്ഷിതമായി വീശിയടിച്ച കാറ്റിൽ പോരുവഴിയിലെ കണിയാകുഴി ഏലായിലെ കൃഷിനാശം

കുന്നത്തൂർ: കഴിഞ്ഞ ദിവസം വീശിയടിച്ച ശക്തമായ കാറ്റിൽ പോരുവഴിയിൽ വ്യാപക കൃഷിനാശം. കണിയാകുഴി ഏലായിലാണ് വലിയ തോതിൽ കൃഷി നാശം സംഭവിച്ചത്. അഞ്ച് ഏക്കറോളം സ്ഥലത്തെ ഇരുന്നൂറിലധികം എത്ത വാഴകളും, മരച്ചീനി, ചേന, പച്ചക്കറികൾ തുടങ്ങിയവയും നശിച്ചു. കുലച്ച വാഴകളും കുലക്കാറായ നിരവധി വാഴകളും കാറ്റിൽ ഒടിഞ്ഞു വീണു. വെൺകുളം ഏലായിലേയും എകദേശം ഒന്നരയേക്കർ സ്ഥലത്തെ മുന്നൂറിലധികം എത്തവാഴ നശിച്ചു. കൃഷി നാശം സംഭവിച്ച കർഷകർ കൃഷി ഓഫീസർക്ക് പരാതി നൽകി.