മയ്യനാട്: എൽ.ആർ.സി ഗ്രന്ഥശാല ബാലവേദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഒന്നര മാസമായി നടന്നു വന്ന അവധിക്കാല കലാപരിശീലന ക്ലാസുകൾ മെയ് 18ന് സമാപിച്ചു. സമാപന സമ്മേളനത്തോടനുബന്ധിച്ച് നടന്ന യോഗത്തിന് എൽ.ആർ.സി പ്രസിഡന്റ് ഡി. ബാലചന്ദ്രൻ, അദ്ധ്യക്ഷത വഹിച്ചു. ക്ലാസുകളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളും കലാ മത്സര വിജയികൾക്ക് സമ്മാനങ്ങളും നൽകി. നേതൃസമിതി കൺവീനർ എസ്. ശശിധരൻ പിള്ള, എൽ.ആർ.സി സെക്രട്ടറി കെ. ഷാജി ബാബു, ബാലവേദി കൺവീനർ എസ്. സുബിൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഗിരിപ്രേം ആനന്ദ് എന്നിവർ സംസാരിച്ചു. തുടർന്ന് സംഗീതാദ്ധ്യാപകൻ ശരത്തിന്റെ നേതൃത്വത്തിൽ കലാപ്രകടനങ്ങളും നടന്നു.