തൃശൂർ: എം.ഒ റോഡ് സബ്‌വേയുടെ മുകൾഭാഗം ഗതാഗതത്തിനായി തുറന്നു കൊടുത്തു. തൃശൂർ കോർപറേഷൻ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് എം.ഒ റോഡിൽ സബ്‌വേ നിർമ്മിക്കുന്നത്. സെപ്തംബർ മാസത്തിൽ സബ്‌വേ കാൽനട യാത്രക്കാർക്ക് തുറന്നു കൊടുക്കും. തൃശൂർ പൂരത്തിന് മുന്നോടിയായി നഗരത്തിലെ തകർന്ന റോഡുകളിലെ ടാറിംഗ് ആരംഭിച്ചു.
തൃശൂർ സ്വരാജ് റൗണ്ടിലെ തകർന്ന ഭാഗങ്ങളിൽ റീ ടാറിംഗ് നടത്തി. അതേ സമയം ടാറിംഗ് , നഗരത്തിൽ ഏറെ നേരം ഗതാഗത കുരുക്കിനും ഇടയാക്കി. തൃശൂർ സ്വരാജ് റൗണ്ടിന് പുറമേ നഗരത്തിലെ റോഡുകളുടെയും കാനകളുടെയും നവീകരണം പൂരത്തിന് മുമ്പേ പൂർത്തിയാക്കും. പൈപ്പിടുന്നതിന്റെ ഭാഗമായി പൊളിച്ച റോഡുകൾ ഉടൻ ഗതാഗത യോഗ്യമാക്കുമെന്ന് അറിയിച്ചെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടില്ല. നഗരത്തിലെ രാജാക്കന്മാരുടെ പ്രതിമ നവീകരണം , സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കൽ, എന്നീ നിർമ്മാണ പ്രവർത്തനങ്ങളും തൃശൂർ പൂരത്തിന് മുമ്പേ നടത്തും...