ചെന്ത്രാപ്പിന്നി ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുന്ന ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് രാജ്യപുരസ്‌കാർ ടെസ്റ്റിൽ പങ്കെടുക്കുന്ന കുട്ടികൾ അദ്ധ്യാപകരോടൊപ്പം.
കയ്പ്പമംഗലം: ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് രാജ്യപുരസ്‌കാർ ടെസ്റ്റ് ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിച്ചു. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ടെസ്റ്റിൽ പാലക്കാട്, ഒറ്റപ്പാലം, ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് പ്രത്യേക പരിശീലനം ലഭിച്ചവരും ത്രിദിയ പരീക്ഷ വിജയിച്ച വിദ്യാർത്ഥികളുമാണ് പങ്കെടുക്കുന്നത്.
സ്‌കൗട്ട് നിയമങ്ങൾ, പ്രഥമ ശ്രുശ്രൂഷ, ടെന്റ് നിർമ്മാണം, ആരോഗ്യ പ്രവർത്തനങ്ങൾ, വ്യായാമങ്ങൾ വിവിധ റെക്കോർഡുകൾ എന്നിവ മൂല്യനിർണ്ണയം നടത്തും. ജില്ലക്ക് പുറമെ നിന്ന് 27 അദ്ധ്യാപകർ ടെസ്റ്റ് നടത്തുന്നതിന് എത്തിയിട്ടുണ്ട്. ടെസ്റ്റിൽ വിജയിക്കുന്നവർക്ക് ഗവർണർ ഒപ്പു വച്ച സർട്ടിഫിക്കറ്റ് ലഭിക്കും. എസ്.എസ്.എൽ.സി പരീക്ഷക്ക് 5 % ഗ്രേസ് മാർക്കും ലഭിക്കും.
ക്യാമ്പിന്റെ ഉദ്ഘാടനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ്, സ്‌കൂൾ മാനേജർ ഉഷ ശങ്കര നാരായണൻ, പി.ടി.എ പ്രസിഡന്റ് അഡ്വ. വി.കെ. ജ്യോതി പ്രകാശ്, പ്രധാന അദ്ധ്യാപകൻ പി.ബി. കൃഷ്ണകുമാർ, പ്രിൻസിപ്പാൾ വി.ബി. സജിത്ത്, ഡെപ്യുട്ടി ഹെഡ്മാസ്റ്റർ ടി.വി. സജീവ്, സ്‌കൗട്ട്സ് ജില്ലാ സെക്രട്ടറി ബിനോയ് .ടി.മോഹൻ, ജോ.സെക്രട്ടറി അനിത സി. മാത്യു, ജില്ലാ ഓർഗനൈസർമാരായ ജോസ്.സി.പോന്നോർ, സ്‌റ്റെല്ല, പീറ്റർ, സുന്ദരൻ, മുരളിധരൻ, ഗൈഡ് ക്യാപ്ടൻ ഡോ. സതി, സ്‌കൗട്ട്‌സ് മാസ്റ്റർമാരായ കെ.എസ്. കിരൺ, എസ്. പ്രമോദ്, കെ.ജി. സജിത്ത് എന്നിവർ സംബന്ധിച്ചു. ക്യാമ്പ് ഇന്ന് സമാപിക്കും.