മാള: പുത്തൻചിറയിലെ വെണ്മനശേരി സുദർശന്റെ വീട് നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കുമെന്ന് കരിങ്ങോൾച്ചിറ ജനകീയ കൂട്ടായ്മ വ്യക്തമാക്കി. പഞ്ചായത്തിന്റെ അനുമതി രണ്ട് മാസം മുമ്പാണ് ലഭിച്ചതെന്നും നിർമ്മാണം തുടങ്ങിയപ്പോഴാണ് പരാതികൾ ഉയർന്നതെന്നും കൂട്ടായ്മ ഭാരവാഹികൾ പറഞ്ഞു. കരിങ്ങോൾച്ചിറ ജനകീയ കൂട്ടായ്മയോടുള്ള വിരോധത്തിലാണ് സി.പി.ഐ. പ്രാദേശിക നേതൃത്വം ആക്ഷേപം ഉന്നയിക്കുന്നതെന്നും അവർ വ്യക്തമാക്കി. വാർത്താ സമ്മേളനത്തിൽ കൂട്ടായ്മ പ്രസിഡന്റ് സാലി സജീർ , സി.എം. റിയാസ്, ശങ്കരൻ കുട്ടി മേനോൻ, അഷറഫ് വൈപ്പിൻകാട്ടിൽ എന്നിവർ പങ്കെടുത്തു...