ഒല്ലൂർ: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഇത്തവണയും പൂച്ചട്ടി ഭാരതീയ വിദ്യാഭവന് 100 ശതമാനം വിജയം. പരീക്ഷ എഴുതിയ 250 വിദ്യാർത്ഥികളിൽ 21 പേർക്ക് എല്ലാ വിഷയത്തിലും എ ഗ്രേഡ് ലഭിച്ചു. 85 പേർക്ക് പേർക്ക് 90 ശതമാനത്തിൽ അധികം മാർക്കും 112 പേർക്ക് 75 ശതമാനത്തിൽ അധികം മാർക്കും 50 പേർക്ക് 60 ശതമാനത്തിൽ അധികം മാർക്കും ലഭിച്ചിട്ടുണ്ട്.

സയൻസ് വിഭാഗത്തിൽ വിനീത് ആർ 98 ശതമാനം മാർക്ക് നേടി ഒന്നാമതെത്തിയപ്പോൾ, 97 ശതമാനം മാർക്കോടെ അരവിന്ദ് രണ്ടാം സ്ഥാനവും, മാളവിക 96 ശതമാനം മാർക്കോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കോമേഴ്‌സ് വിഭാഗത്തിൽ 98 ശതമാനം മാർക്കോടെ മുഹമ്മദ് മുനാസ് ഒന്നാം സ്ഥാനവും 96 ശതമാനം മാർക്കോടെ ശരത് മേനോൻ രണ്ടാം സ്ഥാനവും, 95 ശതമാനം മാർക്കോടെ മാളവിക മൂന്നാം സ്ഥാനവും നേടി.