ചേ​ർ​പ്പ്:​ ​തി​രു​വു​ള്ള​ക്കാ​വ് ​പാ​റേ​ക്കോ​വി​ൽ​ ​റോ​ഡി​ൽ​ ​മാ​ലി​ന്യം​ ​വ്യാ​പ​ക​മാ​കു​ന്നു.​ ​റോ​ഡി​ന്റെ​ ​ഇ​രു​വ​ശ​വും​ ​പ്ലാ​സ്റ്റി​ക് ​മാ​ലി​ന്യ​വും​ ​മ​ദ്യ​ ​കു​പ്പി​ക​ളും​ ​നി​റ​ഞ്ഞ് ​കി​ട​ക്കു​ന്ന​തി​നാ​ൽ​ ​​യാ​ത്ര​ക്കാ​ർ​ക്കും ​ബു​ദ്ധി​മു​ട്ടാ​യി​രി​ക്കു​ക​യാ​ണ്.​ ​പ്ര​ദേ​ശ​ത്തെ​ ​ഒ​ഴി​ഞ്ഞ​ ​പ​റ​മ്പു​ക​ളി​ലും​ ​മാ​ലി​ന്യം​ ​തള്ളുന്ന​താ​യി​ ​ആ​രോ​പ​ണ​മു​ണ്ട്.​ ​ഇ​വി​ടെ​ ​വൈ​ദ്യു​തി​ ​വെ​ളി​ച്ച​മി​ല്ലാ​ത്ത​തും​ ​രാ​ത്രി​യി​ൽ​ ​മാ​ലി​ന്യ​ങ്ങ​ൾ​ ​ത​ള്ളാ​ൻ​ ​കാ​ര​ണ​മാ​യി​രി​ക്കു​ക​യാ​ണ്.​ ​മ​ഴ​ ​പെ​യ്താ​ൽ​ ​വീ​ടു​ക​ളി​ലേ​ക്കു് ​ഇ​വ​ ​ഒ​ഴു​കി​യെ​ത്തും.​ ​തെ​രു​വ് ​നാ​യ​ ​ശ​ല്യ​വും​ ​പ്ര​ദേ​ശ​ത്തു​ണ്ട്.​ ​നി​ര​വ​ധി​ ​ത​വ​ണ​ ​പ​ഞ്ചാ​യ​ത്ത് ​അ​ധി​കൃ​ത​ർ​ക്ക് ​പ​രാ​തി​ ​ന​ൽ​കി​യെ​ങ്കി​ലും​ ​ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ലെ​ന്നും​ ​പ്ര​ദേ​ശ​ത്ത്​ ​സി.​സി.​ടി.​വി​ ​കാ​മ​റ​ക​ൾ​ ​സ്ഥാ​പി​ക്ക​ണ​മെ​ന്നും​ ​പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ​ ​പ്ര​ദീ​പ് ​വ​ലി​യ​ങ്ങോ​ട്ടും,​ ​നാ​ട്ടു​കാ​രും​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ചേ​ർ​പ്പ് ​പെ​രു​മ്പി​ള്ളി​ശേ​രി​ ​ച​ങ്ങ​ര​യി​ൽ​ ​പാ​ടം​ ​റോ​ഡി​ലും​ ​മാ​ലി​ന്യ​ങ്ങ​ൾ​ ​വ്യാ​പ​ക​മാ​യി​രി​ക്കു​ക​യാ​ണ്.​