തൃശൂർ: വെങ്ങിണിശേരി അയ്കുന്ന് പാണ്ഡവഗിരി ദേവീ ക്ഷേത്രത്തിലെ ദ്രൗപദീ ദിനാഘോഷം തിങ്കളാഴ്ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രഥഘോഷയാത്ര സ്വാമി ഭൂമാനന്ദതീർത്ഥ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ഭാരവാഹികളായ കെ. വിജയൻ മേനോൻ, കെ. ശ്രീവത്സൻ, ഇ. ശ്രീകുമാർ, കെ.കെ. ശിവരാമൻ, വി. രാധാകൃഷ്ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.