തൃശൂർ: ബുർഖ നിരോധനത്തിൽ അഭിപ്രായ പ്രകടനവുമായി കവി റഫീക്ക് അഹമ്മദും. 'മുഖം ഒരു ലൈംഗികാവയവം ആണോ? എങ്കിൽ അത് സ്ത്രീക്കു മാത്രം ബാധകമാവുന്നത് എന്തുകൊണ്ടാണെന്ന് റഫീക്ക് അഹമ്മദ് ചോദിച്ചു. തന്റെ ഫെയ്‌സ് ബുക്ക് പേജിലാണ് ബുർഖ നിരോധനത്തിൽ അഭിപ്രായ പ്രകടനവുമായി രംഗത്ത് വന്നത്. 'മുഖം ഒരു ലൈംഗികാവയവമാണ്; സ്ത്രീകളെന്നപോലെ പുരുഷന്മാരും അത് കെട്ടിപ്പൊതിഞ്ഞു നടക്കണം. വീട്ടിലും പുറത്തും' എന്നു തുടങ്ങിയ കമന്റുകളും അദ്ദേഹം പോസ്റ്റ് ചെയ്തു.