ഒല്ലൂർ: തറ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ലോഷൻ അകത്തുചെന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഇ.എസ്.ഐയ്ക്ക് സമീപം പടിഞ്ഞാറെ നായർ വീട്ടിൽ ഗോപിനാഥിന്റെ ഭാര്യ സിന്ധു (25) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവം. കുടിവെള്ള കുപ്പിയിൽ കലക്കിവെച്ചിരുന്ന ലോഷൻ തെറ്റികുടിക്കുകയായിരുന്നു എന്ന് പറയുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിട്ട് 11ന് മരിച്ചു. എകമകൾ: ഗീതനന്ദ.