തൃശൂർ: മാതൃകാ പൊലീസ് സ്റ്റേഷനിലുള്ള സംവിധാനങ്ങൾ ഒരുക്കി പൊലീസ് പവലിയൻ തുറന്നു. പരാതി കൗണ്ടർ, സീനിയർ സിറ്റിസൺ ഹെൽപ്പ് ഡെസ്‌ക്, വനിതാ ഹെൽപ്പ് ലൈൻ എന്നിവയെല്ലാമുള്ള പൊലീസ് സ്റ്റേഷൻ സംവിധാനമാണ് പവലിയനിൽ ഒരുക്കിയിട്ടുള്ളത്. ഐ.ജി: ബൽറാം കുമാർ ഉപാദ്ധ്യായ ഉദ്ഘാടനം ചെയ്തു. സിറ്റി പൊലീസ് കമ്മീഷണർ യതീഷ് ചന്ദ്ര അദ്ധ്യക്ഷനായി. സ്‌പെഷ്യൽ ബ്രാഞ്ച് എ.സി.പി: എസ്. ഷംസുദ്ദീൻ, ഡി.സി.ആർ.ബി ഡിവൈ.എസ്.പി: വി.എൻ. സജി എന്നിവർ പങ്കെടുത്തു.