wachandpark
നിർമ്മാണം കഴി‌ഞ്ഞുകിടക്കുന്ന ചാലക്കുടിയിലെ വാച്ച് ആൻഡ് പാർക്ക്

ചാലക്കുടി: നഗരസഭ ജൈവ മാലിന്യ സംസ്‌കരണം ലക്ഷ്യമിട്ട് നിർമ്മിച്ച വാച്ച് ആൻഡ് പാർക്ക് ഇനിയും പ്രവർത്തന ക്ഷമമായില്ല. പഴയ പുത്തുപറമ്പ് മൈതാനിയിൽ ഡ്രൈവിംഗ് പരിശീലന കേന്ദ്രത്തിനടുത്ത് തയ്യാറാക്കിയ പദ്ധതിയാണ് രണ്ടു വർഷമായിട്ടും ലക്ഷ്യം കാണാതെ കിടക്കുന്നത്. നഗരത്തിന്റെ ഹൃദയ ഭാഗത്ത് നിന്നും ശേഖരിക്കുന്ന ജൈവ മാലിന്യങ്ങൾ ഇവിടെ എത്തിച്ച് തരംതിരിക്കുകയും സംസ്‌കരിക്കുകയും ചെയ്യുകയാണ് പദ്ധതി. ആലപ്പുഴ മാതൃകയിൽ സംസ്‌കരിക്കപ്പെടുന്ന മാലിന്യങ്ങളിൽ നിന്നും വളവും മറ്റും ഉൽപ്പാദിപ്പിക്കുകയും ചെയ്യും. നഗരസഭയുടെ തനതു ഫണ്ടിൽ നിന്നും ഏഴര ലക്ഷം രൂപയാണ് ഇതിനായി ചിലവഴിച്ചത്. എന്നാൽ പ്രവർത്തന ക്ഷമമാക്കാൻ ഇനിയും പണച്ചിലവുണ്ടത്രെ. അധികമായി വരുന്ന തുക പാസാക്കി പദ്ധതി ഉടനെ പ്രവർത്തനക്ഷമമാക്കുമെന്നാണ് നഗരസഭാ അധികൃതർ പറയുന്നത്.