sndp-camp
കുഴൂർ പാറപ്പുറം ശാഖയിൽ നടക്കുന്ന ക്യാമ്പിന്റെെ രണ്ടാം ദിവസത്തെ ക്ലാസ് യോഗം കൗൺസിലർ ബേബി റാം ഉദ്ഘാടനം ​ചെയ്യുന്നു

മാള: എസ്.എൻ.ഡി.പി യോഗം മാള യൂണിയൻ സംഘടിപ്പിക്കുന്ന അവധിക്കാല പഠനക്യാമ്പ് ഇന്ന് സമാപിക്കും. കുഴൂർ പാറപ്പുറം ശാഖയിൽ നടക്കുന്ന ക്യാമ്പിന്റെ രണ്ടാം ദിവസത്തെ ക്ലാസ് യോഗം കൗൺസിലർ ബേബി റാം ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് പി.കെ സാബു അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സി.ഡി. ശ്രീലാൽ, വൈസ് പ്രസിഡന്റ് രജീഷ് മാരിയ്ക്കൽ, യൂണിയൻ കൗൺസിലർമാരായ പ്രദീപ് തറമേൽ, സുബ്രൻ ആലമിറ്റം, കെ.ബി. രാജേഷ്‌, കോ ഓർഡിനേറ്റർ വാഴൂർ വിജയൻ , ബിദുരാജ്, വനിതാസംഘം പ്രസിഡന്റ് ഇന്ദിര സുബ്രഹ്മണ്യൻ, സെക്രട്ടറി സിന്ധു കൃഷ്ണാനന്ദ്, സുജാത സദാനന്ദൻ, ടി.എൻ. ബേബി എന്നിവർ സംസാരിച്ചു. പിണ്ഡനന്ദി എന്ന വിഷയത്തിൽ ഡോ. ഗീത സ്വരാജ് ക്ലാസെടുത്തു. ഇന്ന് രാവിലെ കുട്ടികളും സമൂഹവും എന്ന വിഷയത്തിൽ പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ രാജേഷ് രാമൻ ക്ലാസെടുക്കും. ഉച്ചതിരിഞ്ഞ് പഠനവും ആരോഗ്യവും എന്ന വിഷയത്തിൽ ഡോ. സി.ജി. പ്രകാശ്, തുടർന്ന് ശ്രീനാരായണ ഭജന പരിപാലനം എന്ന വിഷയത്തിൽ വിനോദ് അനന്തൻ മാസ്റ്റർ എന്നിവർ ക്ലാസെടുക്കും.