theruvundakam
സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ തൃശ്ശൂർ ജില്ലയിലെ അദ്ധ്യാപക സംഘത്തിന്റെ തെരുവുനാടകം മതിലകം ബി.ആർ.സി തലത്തിലെ പുതിയകാവില്‍ അവതരിപ്പിക്കുന്നു

കയ്പ്പമംഗലം: വിദ്യാലയങ്ങൾക്ക് ആവേശം പകർന്ന് തെരുവ് നാടകം ശ്രദ്ധേയമായി. സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ ജില്ലയിലെ അദ്ധ്യാപക സംഘം തയ്യാറാക്കി ജില്ലാ കളക്ടർ ടി.വി. അനുപമ ഉദ്ഘാടനം ചെയ്ത തെരുവുനാടകമാണ് വിവിധ സ്ഥലങ്ങളിൽ അവതരിപ്പിക്കുന്നത്. വിദ്യാലയത്തിന്റെ ഉള്ളിൽ നടക്കുന്ന അക്കാഡമിക് മുന്നേറ്റങ്ങൾ, ജനകീയ ഇടപെടലുകൾ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രവർത്തനം എന്നിവയെല്ലാം നാടക രൂപത്തിൽ അവതരിപ്പിച്ചാണ് കലാജാഥ മുന്നേറുന്നത്. മതിലകം ബി.ആർ.സി തലത്തിൽ പുതിയകാവ് സെന്ററിൽ നൽകിയ സ്വീകരണ യോഗം ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മതിലകം പഞ്ചായത്ത് പ്രസിഡന്റ് ഇ.ജി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസർ പി.ഡി. പ്രകാശ് ബാബു, മിഷൻ കോ ഓർഡിനേറ്റർ മുഹമ്മദ് സിദ്ദിഖ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആനി റോയ്, മതിലകം ബി.പി.ഒ ടി.എസ് സജീവൻ എന്നിവർ സംസാരിച്ചു. തുടർന്ന് 'മജീദ് മാഷ് തിരക്കിലാണ് ' എന്ന തെരുവ് നാടകം അവതരിപ്പിച്ചു.